Tuesday, December 21, 2010

Pritviraj - MALLU SINGH

വര്‍ഷങ്ങള്‍ക്കുമുമ്പ് ‘പഞ്ചാബിഹൌസ്’ എന്നൊരു സിനിമ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് മെഗാഹിറ്റായി. കേരളത്തില്‍ താമസമുറപ്പിച്ച ഒരു പഞ്ചാബി കുടുംബവും അവിടെ വന്നുപെടുന്ന ഒരു സാധാരണക്കാരന്‍റെ കഷ്ടപ്പാടുകളുമായിരുന്നു ആ സിനിമ. പഞ്ചാബികളുടെ മാനറിസങ്ങള്‍ മലയാളികളെ നന്നായി രസിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും അവരുടെ ബല്ലേ ബല്ലേ നൃത്തം.
സിംഗ് കഥാപാത്രങ്ങള്‍ മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും സൂപ്പര്‍ഹിറ്റാണ്. സിംഗ് ഈസ് കിംഗ്, റോക്കറ്റ് സിംഗ് തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ അവിടെയുണ്ട്. ‘അഭിയും നാനും’ എന്ന തമിഴ് സിനിമയും പഞ്ചാബി പശ്ചാത്തലമുള്ളതായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ രണ്ടു ‘പഞ്ചാബി സിനിമ’കള്‍ അണിയറയില്‍ ഒരുങ്ങുന്നു. ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് നായകനാകുന്ന ‘മല്ലുസിംഗ്’, ജനപ്രിയനായകന്‍ ദിലീപ് നായകനാകുന്ന ‘ലക്കി സിംഗ്’.

ആദ്യം പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ് ആരംഭിക്കുക. ‘പോക്കിരിരാജ’യിലൂടെ ഹിറ്റ്മേക്കറായി മാറിയ വൈശാഖ് സംവിധാനം ചെയ്യുന്ന മല്ലുസിംഗില്‍ പഞ്ചാബില്‍ സിംഗായി ജീവിക്കുന്ന ഒരു മലയാളിയുടെ കഥയാണ് പറയുന്നത്. ‘ഹാരിസിംഗ്’ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. ‘സീനിയേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാലുടനെ വൈശാഖ് മല്ലുസിംഗ് ആരംഭിക്കാനാണ് തയ്യാറെടുക്കുന്നത്.

ദിലീപിന്‍റെ ലക്കിസിംഗ് സംവിധാനം ചെയ്യുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ‘ചൈനാ ടൌണ്‍’ എന്ന മെഗാപ്രൊജക്ടിനുശേഷം റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. എന്തായാലും ഏതു സര്‍ദാര്‍ജിയെ മലയാളികള്‍ സ്വീകരിക്കും എന്ന് കാത്തിരുന്നു കാണാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍



No comments:

Post a Comment