Thursday, December 23, 2010

Manmadan ambu super hit

മന്‍‌മദന്‍ അമ്പിന് അടിപൊളി റിപ്പോര്‍ട്ട് 
 
PRO
കമലഹാസന്‍ വീണ്ടും അതിശയിപ്പിക്കുന്നു. ഇത്തവണ ചിരിയുടെ തിരമാലയുമായാണ് ഉലകനായകന്‍റെ വരവ്. വ്യാഴാഴ്ച റിലീസായ മന്‍‌മദന്‍ അമ്പ് തകര്‍പ്പന്‍ വിജയമായി മാറുമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. ‘സൂപ്പര്‍ കോമഡി എന്‍റര്‍ടെയ്‌നര്‍’ എന്ന അഭിപ്രായമാണ് ഈ ചിത്രത്തെക്കുറിച്ച് പരക്കെയുള്ളത്.

മികച്ച തിരക്കഥയും നല്ല സംവിധാനവുമാണ് മന്‍‌മദന്‍ അമ്പിന് ഗുണമായി മാറുന്നത്. കമലഹാസന്‍ തന്നെ തിരക്കഥ രചിച്ച സിനിമയുടെ സംവിധാനം കെ എസ് രവികുമാറാണ്. ലോകമെമ്പാടുമായി 650 പ്രിന്‍റുകള്‍ റിലീസ് ചെയ്ത മന്‍‌മദന്‍ അമ്പ് നിര്‍മ്മിച്ചിരിക്കുന്നത് ഉദയാനിധി സ്റ്റാലിന്‍.

ചെന്നൈയില്‍ മാത്രമായി 19 സ്ക്രീനുകളിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. കമലഹാസന്‍റെ ഒരു സിനിമ ഇത്രയും വിപുലമായി റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്. തമിഴ്നാട്ടില്‍ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മാധവന്‍, ത്രിഷ എന്നിവരാണ് കമലിനെ കൂടാതെ ചിത്രത്തിലെ ഏറ്റവും പ്രധാന താരങ്ങള്‍. മലയാളത്തിന്‍റെ കുഞ്ചനും മഞ്ജു പിള്ളയും മന്‍‌മദന്‍ അമ്പില്‍ അഭിനയിക്കുന്നുണ്ട്.

No comments:

Post a Comment