Sunday, December 19, 2010

Emma Watson has over a million fans on Facebook

ഹോളിവുഡിലെ സൂപ്പര്‍ നടി എമ്മ വാട്സന് ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പത്ത് ലക്ഷം സുഹൃത്തുക്കള്‍. ഏറ്റവും പുതിയ ഹാരിപോര്‍ട്ടര്‍ ചിത്രം കൂടി പുറത്തുവന്നതോടെ എമ്മയുടെ സൌഹൃദം തേടി എത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പത്ത് ലക്ഷം സുഹൃത്തുക്കളെ നേടിയ സന്തോഷം ‘ഹോ മൈ ഗുഡ്നസ്’ എന്ന് പോസ്റ്റ് ചെയ്തു കൊണ്ടാണ് എമ്മ പ്രകടമാക്കിയത്.




എമ്മ വാട്സന്‍ നേരത്തെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സജീവമായിരുന്നില്ല. തന്റെ ആരാധകരോട് ഇതിന് മാപ്പു ചോദിക്കാനും എമ്മ മറന്നില്ല. ഞാന്‍ ഹാരി പോര്‍ട്ടര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. ഇതിനിടക്ക് സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ഫേസ്ബുക്കില്‍ തിരിച്ചെത്തിയപ്പോള്‍ നിരവധി ഫ്രണ്ട് റിക്വസ്റ്റുകള്‍ ഉണ്ടായിരുന്നു എന്നും എമ്മ പറഞ്ഞു.






ഹാരിപോര്‍ട്ടര്‍ പുതിയ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനും വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. ഹാരി പോര്‍ട്ടര്‍ ആന്‍ഡ് ഡെത്ത്‌ലി ഹല്ലോസ്: പാര്‍ട്ട് 1 പേജിനെ അഞ്ചു ലക്ഷത്തോളം പേര്‍ സ്വീകരിച്ചു കഴിഞ്ഞു. ബ്രിട്ടണിലെ ഫേസ്ബുക്ക് പേജുകള്‍ക്കിടയില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാനും ഹാരിപോര്‍ട്ടര്‍ പേജിന് സാധിച്ചിട്ടുണ്ട്

No comments:

Post a Comment