Thursday, December 23, 2010

DILEEP NOW IN MR MARUMAKAN

ദിലീപ് ഇനി മിസ്റ്റര്‍ മരുമകന്‍  
 
PRO
അമ്മയുടെയും അമ്മായിയമ്മയുടെയും കഥ സന്ധ്യാമോഹന്‍ പറഞ്ഞുകഴിഞ്ഞു. ഇനി മരുമകന്‍റെ സങ്കടങ്ങളും സങ്കീര്‍ണതകളും പ്രമേയമാക്കുന്നു. അതേ, സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ‘മിസ്റ്റര്‍ മരുമകന്‍.’ കഷ്ടതകള്‍ അനുഭവിക്കുന്ന മരുമകനായി അഭിനയിക്കുന്നത് ദിലീപ്.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്‍ മരുമകന്‍ 2011ല്‍ ദിലീപിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. ഈ സിനിമയില്‍ രണ്ടു നായികമാരുണ്ടെന്നാണ് സൂചന. താരമൂല്യമുള്ള ഒരു നടി ദിലീപിന്‍റെ അമ്മായിയമ്മയായി അഭിനയിക്കുമെന്നറിയുന്നു.

സന്ധ്യാമോഹന്‍റെ ഹിറ്റ്ലര്‍ ബ്രദേഴ്സിനാണ് സിബി - ഉദയന്‍ ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്‍ സന്ധ്യാമോഹന്‍റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്‍ പരാജയമായിരുന്നു. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയായ കിലുക്കത്തിന്‍റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.

ഇലഞ്ഞിപ്പൂക്കള്‍, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍, ഹിറ്റ്ലര്‍ ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്‍ കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

അതേസമയം, അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും ദിലീപ് ഡേറ്റ് നല്‍കിയിട്ടുണ്ട്. ജി എസ് അനില്‍ തിരക്കഥയെഴുതുന്ന ആ സിനിമ നിര്‍മ്മിക്കുന്നത് അരുണ്‍ ഘോഷ്.

No comments:

Post a Comment