മോഹന്‍ലാല്‍ തല്ലി, മേജര്‍ രവി ഞെട്ടി!
PRO
കാണ്ഡഹാറില്‍ മോഹന്‍ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനുകള്‍ മൂന്നാറിലാണ് ചിത്രീകരിച്ചത്. ഒരു തീവ്രവാദിയെ മേജര്‍ മഹാദേവന്‍ കീഴടക്കുന്ന രംഗങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മഞ്ഞുപെയ്യുന്ന മൂന്നാറിലെ കോച്ചേരി ബംഗ്ലാവിലാണ് സംഘട്ടനരംഗങ്ങള്‍ പ്ലാന്‍ ചെയ്തത്. വിക്രംശക്തിയാണ് ഫൈറ്റ് മാസ്റ്റര്‍. ഒരു കമാന്‍ഡോ ഓപ്പറേഷനാണ്. ചെറിയ റൂമുകളില്‍ മറഞ്ഞിരുന്നുള്ള ആക്രമണങ്ങള്‍. അതിനനുസരിച്ച് വിക്രംശക്തി ചില ഫൈറ്റ് രീതികള്‍ ചിട്ടപ്പെടുത്തി സംവിധായകനെയും മോഹന്‍ലാലിനെയും കാണിച്ചു.
ആക്ഷന്‍ പറഞ്ഞപ്പോള്‍ പക്ഷേ മേജര്‍ രവിയും ഫൈറ്റ് മാസ്റ്ററും ഞെട്ടി. അദ്ദേഹം ചിട്ടപ്പെടുത്തിയ ആക്ഷന്‍ മുറകളൊന്നുമല്ല ലാല്‍ കാണിക്കുന്നത്. തന്‍റെ തനതായ ശൈലിയില്‍ മോഹന്‍ലാലിന്‍റെ ചില നമ്പറുകള്‍. അക്രമികളെ തുരത്താന്‍ മിലിട്ടറി സ്റ്റൈലില്‍ ചില അഭ്യാസങ്ങള്‍. വളരെ ഫാസ്റ്റായുള്ള ആ ആക്ഷന്‍ മുറകള്‍ കണ്ട് മേജറും വിക്രംശക്തിയും അമ്പരന്നു. രണ്ടുദിവസം കൊണ്ട് മാത്രമേ ചിത്രീകരിക്കാനാവുള്ളൂ എന്ന് കരുതിയിരുന്ന ആ ഫൈറ്റ് സീന്‍ ഒറ്റദിവസംകൊണ്ട് ചിത്രീകരിക്കാന്‍ കഴിഞ്ഞു.
ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ മികവ് കണ്ട് ഫൈറ്റ് മാസ്റ്റര്‍ക്കുപോലും അത്ഭുതം. താന്‍ ചിട്ടപ്പെടുത്തിയ രീതികളില്‍ നിന്ന് വ്യത്യസ്തവും അതിനേക്കാള്‍ മികച്ചതുമായ സ്റ്റണ്ടുരംഗങ്ങള്‍ മഹാനടന്‍ സ്വയം കോറിയോഗ്രാഫ് ചെയ്യുന്നതുകണ്ടപ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ?
മോഹന്‍ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനുകള്‍ റഷ്യയില്‍ ചിത്രീകരിക്കാനിരുന്നതാണ്. അത് ഒടുവില്‍ മൂന്നാറില്‍ ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശീര്‍വാദ് സിനിമാസും മാക്സ് ലാബും ചേര്‍ന്നാണ് കാണ്ഡഹാര്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
No comments:
Post a Comment