Wednesday, December 22, 2010

HALO....MAYAVI

ഹലോ...മായാവി !  

WD
ബോളിവുഡ് സിനിമയുടെ സുവര്‍ണ കാലഘട്ടങ്ങളെ വീണ്ടും അഭ്രപാളികളില്‍ എത്തിക്കാന്‍ സംവിധായിക ഫര ഖാനും (ഓം ശാന്തി ഓം) സുധീര്‍ മിശ്രയും (ഖോയ ഖോയ ചാന്ദ്) ശ്രമിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായി. ഇപ്പോളിതാ മലയാള സിനിമയിലും വേറിട്ടൊരു പരീക്ഷണം അണിയറയില്‍ ഒരുങ്ങുന്നു.

ഒരു “കോക്‍ടെയില്‍“ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംരംഭത്തില്‍ മമ്മൂട്ടിയും മോഹന്‍‌ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇതിലെത്ര വിശേഷം എന്നായിരിക്കും പ്രേക്ഷകര്‍ ചിന്തിക്കുക. എന്നാല്‍, ഇത്തരത്തില്‍ മമ്മൂട്ടിയും മോഹന്‍‌ലാലും ആദ്യമായിട്ടായിരിക്കും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത് !


പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെയും ലാലിന്‍റെയും പഴയ രണ്ട് കഥാപാത്രങ്ങള്‍ ഒന്നിക്കുകയാണ്. മായാവിയിലെ മഹി എന്ന കഥാപാത്രത്തെ മമ്മൂട്ടിയും ഹലോയിലെ അഡ്വ: ശിവരാമനെ ലാലും പുതിയ സിനിമയിലും അവതരിപ്പിക്കും.



മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭത്തിന് റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥ എഴുതുന്നത്. ഷാഫിയാണ് സംവിധാനം.

ആശി‌ര്‍വാദ് സിനിമാസിന്‍റെ ബാ‍നറില്‍ ആന്‍റണി പെരുമ്പാവൂരാണ് പുതിയ “കോക്‍ടെയില്‍” സിനിമ നിര്‍മ്മിക്കുന്നത്. മിക്കവാറും “ഹലോ മായാവി” എന്ന പേരില്‍ പുറത്തിറങ്ങിയേക്കാവുന്ന സിനിമ 2012 ഏപ്രിലില്‍ റിലീസാവുമെന്നാണ് കരുതുന്നത്.

No comments:

Post a Comment