ലക്ഷ്മി - തമിഴകത്ത് ഹരമാകുന്ന മലയാളി നായിക
ആനന്ദ് ചക്രവര്‍ത്തി സംവിധാനം ചെയ്ത നില്‍ ഗവനി സെല്ലാതേ ഒരു സൈക്കോ കില്ലറിന്‍റെ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. ‘വെണ്ണിലാ കബഡിക്കുഴു’വിന്‍റെ അണിയറപ്രവര്‍ത്തകരാണ് ഈ സിനിമയുടെയും പിന്നില്‍. ഇതൊരു റോഡ് മൂവിയാണ്. അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള ഒരു യാത്രയ്ക്കിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.
പ്രിയ എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിദേവി നായര്‍ അവതരിപ്പിക്കുന്നത്. പ്രാചീന ക്ഷേത്രങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിനായി ലണ്ടനില്‍ നിന്നെത്തുന്ന പെണ്‍കുട്ടിയാണ് പ്രിയ. കൂട്ടുകാരുമൊത്ത് പ്രിയ വിദൂരത്തിലുള്ള ഒരു ക്ഷേത്രത്തിലേക്ക് നടത്തുന്ന യാത്രയ്ക്കിടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്.
ചെന്നൈ കെ എം സി ആശുപത്രിയില്‍ ഡോക്ടറായ ലക്ഷ്മിദേവി നായര്‍ മോഡലിംഗിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. നില്‍ ഗവനി സെല്ലാതേ ഹിറ്റായതോടെ ഒട്ടേറെ പുതിയ പ്രൊജക്ടുകളാണ് തമിഴില്‍ ലക്ഷ്മിയെ കാത്തിരിക്കുന്നത്. തനിക്ക് മലയാളത്തില്‍ അഭിനയിക്കാനും താല്‍പ്പര്യമുണ്ടെന്ന് ലക്ഷ്മി മലയാളം വെബ്ദുനിയയോട് പറഞ്ഞു. അമല പോളിനു ശേഷം ലക്ഷ്മിദേവി നായരും തമിഴില്‍ തരംഗമായതോടെ കോളിവുഡില്‍ വീണ്ടും മലയാളി നായികമാരുടെ സുവര്‍ണകാലം ആരംഭിച്ചിരിക്കുകയാണ്.
No comments:
Post a Comment