വിക്കിലീക്സില്‍ ‘മൈ നെയിം ഈസ് ഖാന്‍’
PRO
ഐപിഎല്ലില്‍ പാകിസ്ഥാന്‍ കളിക്കാരെ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ചതിന് ഷാരൂഖ് ഖാന്റെ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ശിവസേന ഭീഷണിപ്പെടുത്തി എന്ന് 2010 ഫെബ്രുവരി 22 ന് അയച്ച നയതന്ത്ര സന്ദേശത്തില്‍ പറയുന്നു.
ഷാരൂഖ് ഖാന്‍ പാകിസ്ഥാനിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേന ഗൂണ്ടകള്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയും പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചെയ്തു.
സുരക്ഷാ കാരണങ്ങള്‍ മൂലം ചില തിയേറ്ററുകളില്‍ ആദ്യ ദിവസം ചിത്രം റിലീസ് ചെയ്തില്ല എങ്കിലും അടുത്ത ദിവസം പൊലീസിന്റെ ശക്തമായ പിന്തുണയോടെ എല്ലായിടത്തും റിലീസ് നടന്നു. റിലീസായ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടന്നത് എന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഷാരൂഖ് ഒരു ക്രിക്കറ്റ് ഫ്രാഞ്ചൈസിയുടെ ഉടമയാണെങ്കിലും അദ്ദേഹം ഒറ്റ പാകിസ്ഥാന്‍ കളിക്കാരെയും ലേലത്തിലെടുത്തില്ല എന്നും വിക്കിലീക്സ് പുറത്തുവിട്ട യുഎസ് നയതന്ത്ര രേഖയില്‍ പരാമര്‍ശിച്ചിരിക്കുന്നു.
No comments:
Post a Comment