Saturday, January 1, 2011

Yuvraj in British newspaper's 'top 10 egos

 
യുവി തലക്കനമുള്ള താരം 
 
 
തലക്കനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും. ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച ഏറ്റവും തലക്കനമുള്ള 10 കായികതാരങ്ങളുടെ പട്ടികയിലാണ് യുവരാജ് ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണാണ് ഈ പട്ടികയില്‍ സ്ഥാനം പിടിച്ച മറ്റൊരു ക്രിക്കറ്റര്‍.

പ്രതിഭാധനനായ ക്രിക്കറ്ററാണ് യുവരാജ്. പക്ഷേ ഐപി‌എല്‍ യുവിയുടെ തലക്കനം കൂട്ടിയെന്നും പത്രം പറയുന്നു. തലക്കനത്തിന്റെ ആള്‍രൂപമെന്ന് ഷെയ്ന്‍ വോണ്‍ വിശേഷിപ്പിച്ച പീറ്റേഴ്‌സണ്‍ പലപ്പോഴും ഗ്രൗണ്ടില്‍ തിരിച്ചടി നേരിട്ടത് ഈ തലക്കനം കൊണ്ടാണെന്ന് പത്രം അഭിപ്രായപ്പെടുന്നു.

ഫുട്ബോളില്‍ നിന്നും രണ്ട് പേര്‍ തലക്കനമുള്ള താരങ്ങളുടെ പട്ടികയില്‍ സ്ഥാനം‌ പിടിച്ചിട്ടുണ്ട്. ഹൊസ്സെ മൗറിന്യോയും മൈക് വികുമാണ് അവര്‍. ബോക്സിംഗില്‍ നിന്നും ബാസ്ക്കറ്റില്‍ നിന്നും രണ്ട് താരങ്ങള്‍ വീതം ഈ പട്ടികയിലെത്തിയിട്ടുണ്ട്. ബോക്‌സിംഗില്‍ നിന്ന് മുഹമ്മദലിയും ഫ്‌ളോയിഡ് മെയ്‌വെദറുമാണ് തനക്കനമുള്ള താരങ്ങളായത്. ലെബ്രോണ്‍ ജെയിംസും മൈക്കിള്‍ ജോര്‍ഡനുമാണ് ബാസ്ക്കറ്റ് ബോള്‍ രംഗത്തുനിന്ന് ഈ പട്ടികയിലെത്തിയത്.

ഗോള്‍ഫ് താരമായ നിക്ക് ഫാല്‍ഡൊയും ബേസ്‌ബോള്‍ താരമായ ബാരി ബോണ്ട്‌സും ടെലിഗ്രാഫ് പുറത്തിറക്കിയ തലക്കനമുള്ള താരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.

No comments:

Post a Comment