Monday, January 17, 2011

Tweet abuse, Sharukh turns away from Twitter | ഷാരൂഖിന് അസഭ്യവര്‍ഷം, ട്വീറ്റിംഗ് ഉപേക്ഷിച്ചു!:

ഷാരൂഖിന് അസഭ്യവര്‍ഷം, ട്വീറ്റിംഗ് ഉപേക്ഷിച്ചു!  

PRO
കിംഗ് ഖാന്‍ ഷാരൂഖിന് സാമൂഹിക വെബ്സൈറ്റായ ട്വിറ്റര്‍ എന്ന പേരു കേള്‍ക്കുന്നത് തന്നെ അലര്‍ജിയായി മാറിയിരിക്കുന്നു. ട്വിറ്ററില്‍ ഷാരൂഖിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ ധാരാളമായി വരുന്നതാണ് ഈ ബോളിവുഡ് താരത്തെ വിഷമിപ്പിക്കുന്നത്.

ഷാരൂഖിന്റെ മകന്‍ ആര്യനാണ് ട്വിറ്ററില്‍ പിതാവിനെ കുറിച്ചുള്ള അശ്ലീല കമന്റ് ആദ്യം കണ്ടത്. ആര്യന്‍ ഇക്കാര്യം ഷാരൂഖിനെ അറിയിക്കുകയായിരുന്നു. ഈ സംഭവം നടന്നതോടെ താരം ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ നിന്ന് അകന്നു തുടങ്ങിയിരുന്നു.

തന്റെ ഫാന്‍സുമായുള്ള സ്ഥിരം സംവാദവേദിയായിട്ടാണ് ഷാരൂഖ് ട്വിറ്ററിനെ കണ്ടത്. യഥാര്‍ത്ഥത്തില്‍ കരണ്‍ ജോഹറായിരുന്നു ഷാരൂഖിനെ ബ്ലോഗിംഗ് സ്പേസില്‍ എത്തിച്ചത്. എന്നാല്‍, അജ്ഞാതരായ ആളുകള്‍ നടത്തുന്ന അസഭ്യ വര്‍ഷത്തില്‍ ഷാരൂഖ് ഇപ്പോള്‍ അല്‍പ്പമൊന്ന് അന്ധാളിച്ചിരിക്കുകയാണ്.

വളര്‍ന്ന് വരുന്ന മക്കള്‍ ഇത്തരം ആക്ഷേപങ്ങള്‍ കാണുന്നത് ഷാരൂഖിനെ ട്വിറ്ററില്‍ നിന്ന് അകറ്റുന്നു. മക്കളുടെയും ജോലിക്കാരുടെയും മുന്നില്‍ മറ്റുള്ളവരുടെ ആക്ഷേപത്തിനു പാത്രമാവേണ്ടതില്ല എന്നാണ് ഷാരൂഖിന്റെ തീരുമാനം. എന്തായാലും, ഷാരൂഖും ട്വിറ്ററുമായുള്ള ബന്ധം തല്‍ക്കാലത്തേക്കെങ്കിലും അവസാനിച്ചിരിക്കുകയാണ്.

No comments:

Post a Comment