Saturday, January 1, 2011

Sathyan Anthikkad-Mohanlal team again

സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും  


മലയാള സിനിമാപ്രേക്ഷകര്‍ എന്നും ആഗ്രഹിക്കുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും. സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍.

ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ചിത്രീകരണം തുടങ്ങാനാകുമെന്നാണ് കരുതുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം നിര്‍വഹിക്കുക. വേണു ക്യാമറാ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് രാജഗോപാലാണ്.

ഇന്നത്തെ ചിന്താവിഷയമാണ് ഇരുവരും ഏറ്റവും ഒടുവിലായി ഒന്നിച്ച ചിത്രം. ഒരുകാലത്ത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം നായകനായിരുന്നു മോഹന്‍ലാല്‍ . ലാലിന് തിരക്കേറിയതോടെ സത്യന്‍ ജയറാമുമായി ചേരുകുകയായിരുന്നു. ടി പി ബാലകൃഷ്ണന്‍ MA, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, വരവേല്‍പ്പ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ കൂട്ടുകെട്ട് ഒരിടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ചത് രസതന്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു.

ജയറാമിനെയും മം‌മ്ത മോഹന്‍‌ദാസിനെയും പ്രധാനകഥാപാത്രങ്ങളാക്കി കഥ തുടരും എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് ഒടുവില്‍ ചെയ്തത്. പതിവ് സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണം ഈ ചിത്രത്തിന് ലഭിച്ചിരുന്നില്ല. തന്റെ ഇഷ്ടനായകനുമായി ചേരുന്നതിലൂടെ തീയേറ്ററുകളില്‍ വീണ്ടും വന്‍വരവേല്‍പ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സത്യന്‍ അന്തിക്കാട്.

No comments:

Post a Comment