Saturday, January 1, 2011

Rio unveils Olympics logo for 2016

 
ബ്രസീലില്‍ 2016 ല്‍ നടക്കുന്ന ഒളിംപിക്സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. പുതുവര്‍ഷപ്പിറവിക്ക് തോട്ടുമുമ്പ് കൊപാകബാന ബീച്ചിലാണ് ലോഗോയുടെ പ്രകാശനം നടത്തിയത്.

കൈകാലുകള്‍ പരസ്പരം കോര്‍ത്തുപിടിച്ച് വൃത്തത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന മൂന്നു മനുഷ്യരൂപങ്ങളാണ് ലോഗോയിലുള്ളത്. ബ്രസീലിലെ 139 ഏജന്‍സികളില്‍ നിന്ന് മത്സരത്തിലൂടെയാണ് പുതിയ ലോഗോ തിരഞ്ഞെടുത്തത്.

രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്റ് ജാക്സ് റോഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

No comments:

Post a Comment